Monday, November 10, 2014

സ്പൈസി ചിക്കന്‍ മജ്ബൂസ്

ക്കന്‍ - 1 കിലൊ 
ബസ്മതി അരി - ½ കിലോ 
സവോള - 2 എണ്ണം 
ഇഞ്ചി - 1 എണ്ണം ( മീഡിയം വലുപ്പത്തില്‍ )
വെളുത്തുള്ളി - 10 അല്ലി 
പച്ചമുളക് - 2 എണ്ണം 
തക്കാളി - 2 എണ്ണം 
കുരുമുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍ 
മുളക് പൊടി - 2 ടേബിള്‍ സ്പൂണ്‍ 
മഞ്ഞള്‍ പൊടി - ½ ടീസ്പൂണ്‍ 
ഗരം മസാല - 1 ടീസ്പൂണ്‍ 
മല്ലിപ്പൊടി - 11/2 ടേബിള്‍ സ്പൂണ്‍ 
മാഗി ചിക്കന്‍ ക്യൂബ് - 1 എണ്ണം 
പട്ട - 1 ചെറിയ കഷണം 
ഗ്രാമ്പു - 3 എണ്ണം 
ഏലക്ക - 4 എണ്ണം 
ഡ്രൈ ലെമണ്‍ - 2 എണ്ണം 
നെയ്യ് - 2 ടീസ്പൂണ്‍ 
എണ്ണ , ഉപ്പു - ആവശ്യത്തിനു 

ഉണ്ടാക്കുന്ന വിധം :- 
ചിക്കന്‍ ചെറിയ കഷണങ്ങള്‍ ആക്കി കുരുമുളക് പൊടി, മുളക് പൊടി, മഞ്ഞള്‍ പൊടി , ½ ടീസ്പൂണ്‍ ഗരം മസാല , ആവശ്യത്തിനു ഉപ്പു പുരട്ടി ഒരു മണിക്കൂര്‍ വെക്കുക. അതിനു ശേഷം എണ്ണ ചൂടാക്കി ചിക്കന്‍ പകുതി വേവില്‍ വറുത്തെടുക്കുക. 
അരി 20 മിനുട്ട് കുതിര്‍ക്കാന്‍ വെക്കുക . ഡ്രൈ ലെമണ്‍ കുറച്ചു സമയം വെള്ളത്തില്‍ കുതിര്‍ക്കാന്‍ വെക്കുക. ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് എന്നിവ പേസ്റ്റ് ആക്കി വെക്കുക. 

ഫ്രൈയിംഗ് പാന്‍ ചൂടാക്കി എണ്ണ ഒഴിച്ച് പട്ട, ഗ്രാമ്പു, ഏലക്ക എന്നിവ ചെറുതായി വറുത്തു അതിലേക്കു ഞ്ചി , വെളുത്തുള്ളി , പച്ചമുളക് പേസ്റ്റ് ചേര്‍ക്കുക. സവാളയും കൂടി ചേര്‍ത്തു വഴറ്റുക. പച്ച മണം മാറിക്കഴിഞ്ഞു അരിഞ്ഞ തക്കാളി ചേര്‍ത്തു വീണ്ടും വഴറ്റുക. കുതിര്‍ന്ന ഡ്രൈ ലെമണ്‍ ഇതിലേക്ക് പതുക്കെ ചതച്ചു ചേര്‍ക്കുക. ഇതിലേക്ക് ചിക്കന്‍ ക്യൂബ് , കുരുമുളക് ചതച്ചതും, ½ ടീസ്പൂണ്‍ ഗരം മസാല, മല്ലിപ്പൊടി എന്നിവ ചേര്‍ത്തു വീണ്ടും വഴറ്റുക. ഇതിലേക്ക് 6 ½ ഗ്ലാസ്‌ വെള്ളം ചേര്‍ത്തു തിളപ്പിക്കുക. നന്നായി തിളക്കുമ്പോള്‍ അരി കഴുകി ഇടുക. അതിനൊപ്പം തന്നെ വറുത്തു വെച്ചിരിക്കുന്ന ചിക്കന്‍ കഷണങ്ങളും ചേര്‍ക്കുക. തിളപ്പിക്കുക. 
ചെറു തീയില്‍ 20 മിനുട്ട് വേവിക്കുക. മല്ലിയില വിതറി ഇളക്കിയെടുക്കാം 

No comments:

Post a Comment