Monday, November 10, 2014

ഫ്രൈഡ് റൈസ്


ബസ്മതി റൈസ് - 1 കിലോ
കിസ്മിസ് - 15 -20
അണ്ടിപ്പരിപ്പ് - 15
ഗ്രീന് പീസ് -- 1/4 കപ്പ്
കാപ്സിക്കം -- ഒന്ന്
കാബേജ്ചെറുതായി അരിഞ്ഞത് - 1/4 കപ്പ്‌
പച്ചമുളക് -2
മുട്ട - 3
വെളുത്തുള്ളി - 1 സ്പൂണ്‍
ഇഞ്ചി - 1 സ്പൂണ് ചെറുതായി അരിഞ്ഞത്
സോയാ സോസ് - 2 ടേബിൾ സ്പൂണ്‍
വൈറ്റ് പെപ്പെർ - 1 ടീസ്പൂണ്
ബീന്സ് - 7
ക്യാരറ്റ് - 1 എണ്ണം
സവോള - 2 എണ്ണം.
വിനാഗിരി - 1 ടേബിൾ സ്പൂണ്‍
ഉപ്പ് - പാകത്തിന്.
എണ്ണ - ആവശ്യത്തിന്
സെലറി - 1/4 കപ്പ്‌ ചെറുതായി അരിഞ്ഞത്
സ്പ്രിംഗ് ഒനിയൻ - 1/4 കപ്പ്‌

തയ്യാറാക്കുന്ന വിധം ;

ബസ്മതി റൈസ് കഴുകി 1/2 മണിക്കൂര് കുതിര്ത്തതിനു ശേഷം നന്നായി വാര്ത്തെടുക്കുക.
വാര്ത്തെടുത്ത ബസ്മതി റൈസ് അല്പം നെയ്യ് ചേര്ത്ത് ഒരു ഫ്രൈയിംഗ് പാനില് അടുപ്പത്ത് വച്ച് ഇളം ബ്രൗണ് നിറമാകുന്നതുവരെ തുടരെ ഇളക്കുക.
ഒരു പാത്രത്തില് ആവശ്യത്തിനു ഉപ്പും ഒരു സ്പൂണ്‍ എണ്ണയും ഒഴിച്ച് വെള്ളം തിളപ്പിക്കുക. വറുത്തെടുത്ത ബസ്മതി റൈസ് തണുത്തതിനു ശേഷം തിളച്ച വെള്ളത്തിലേയ്ക്ക് ഇട്ട് 10 - 12 മിനിട്ട് വേവിക്കുക. 8 - 10 മിനിറ്റ് ആകുമ്പോള്മുതല് ഇടക്കിടെ വേവ് നോക്കണം.അരി വേവുമ്പോള് വെള്ളം പറ്റി പോകാത്ത അത്രയും വെള്ളം വേണം എടുക്കുവാൻ .. വെന്ത ബസ്മതി റൈസ് നന്നായി വാര്ത്തെടുക്കുക.

ചെറുതായി അരിഞ്ഞ സവോള ബ്രൗണ് നിറമാവുന്നതുവരെ എണ്ണയില് വറുത്ത് കോരുക
ചെറുതായി അരിഞ്ഞ ബീന്സ്, ക്യാരറ്റ് , കാപ്സിക്കം, കാബജു .സെലറിഎന്നിവ എണ്ണയില് വറുത്തു കോരുക.
കിസ്മിസ്, അണ്ടിപ്പരിപ്പ് എന്നിവ വറുത്തു വയ്ക്കുക . ഒരു പാനിൽ എണ്ണ ഒഴിച്ച് അതിലേക്കു ഇഞ്ചിയും വെളുത്തുള്ളിയും പച്ച മുളകും ഇടുക .ഇഞ്ചി ബ്രൌണ് നിറമാകുമ്പോള് തയ്യാറാക്കിയ ബസ്മതി റൈസില് വറത്തു വെച്ചിരിയ്ക്കുന്ന സവോള, ബീന്സ്, ക്യാരറ്റ്, സെലറി ,കിസ്മിസ്, അണ്ടിപ്പരിപ്പ്, സോയാ സോസ് ,വൈറ്റ് പെപ്പെർ ,വിനാഗിരി എന്നിവ ചേര്ത്തിളക്കുക.. മുട്ട ചിക്കിയെടുത്തതും .ഫ്രൈഡ് റൈസിൽ ചേര്ത്ത് നന്നായ് മിക്സ് ചെയ്യുക.
ഇങ്ങനെ മിക്സ് ചെയ്യുമ്പോൾ തീയ് കൂട്ടിയിട്ടു വേണം ചെയ്യാൻ,അടിയ്ക്ക് പിടിക്കാതെ ശ്രദ്ധിയ്ക്കുക. ഒരുപാട് ഇളക്കി റൈസ് പൊടിയാതിരിയ്ക്കുവാൻ ശ്രദ്ധിയ്ക്കണം .
ഉപ്പു പാകമാണോ എന്ന് നോക്കുക.തീ അണയ്ക്കുക.
സ്പ്രിംഗ് ഒനിയൻ ചെറുതായി മുറിച്ചു മുകളിൽ വിതറി അലങ്കരിയ്ക്കുക..രുചികരമായ ഫ്രൈഡ് റൈസ് തയ്യാർ...ചൂടോടെ വിളമ്പുക..

വാല്ക്കഷണം :

ബീന്സും ക്യാരറ്റും ഒക്കെ എണ്ണയിൽ വറക്കാതെ പ്രഷർ കുക്കറിൽ ഒരു വിസിൽ മാത്രം ഇട്ടു വേവിച്ചാൽ നിറം നഷ്ടപെടില്ല.വിളമ്പുവാൻ നേരം നല്ല നിറം ഉണ്ടാകും ,കാണുവാൻ ഒരു ഭംഗിയും .
എണ്ണ കുറയ്ക്കണമെങ്കിൽ ഈ പച്ചക്കറികൾ കുറച്ചു വെള്ളത്തിൽ വേവിച്ചു എടുത്താലും മതി.
പച്ചമുളകിനു പകരം ചില്ലി സോസ് ഉപയോഗിച്ചാലും മതി .
രെസ്റ്റൊരന്റ് സ്റ്റൈൽ വേണമെങ്കിൽ കൂടുതൽ എണ്ണ ചേർക്കണം.
തീയ് കൂട്ടി റൈസ് മിക്സ്‌ ചെയ്യുമ്പോൾ ഡ്രൈ ആണെന്ന് തോന്നുന്നുവെങ്കിൽ ഒരു സ്പൂണ്‍ വെള്ളം മുകളിൽ തളിയ്ക്കാവുന്നതാണ്.

Lik

No comments:

Post a Comment