Monday, November 10, 2014

സ്പൈസി ചിക്കന്‍ മജ്ബൂസ്

ക്കന്‍ - 1 കിലൊ 
ബസ്മതി അരി - ½ കിലോ 
സവോള - 2 എണ്ണം 
ഇഞ്ചി - 1 എണ്ണം ( മീഡിയം വലുപ്പത്തില്‍ )
വെളുത്തുള്ളി - 10 അല്ലി 
പച്ചമുളക് - 2 എണ്ണം 
തക്കാളി - 2 എണ്ണം 
കുരുമുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍ 
മുളക് പൊടി - 2 ടേബിള്‍ സ്പൂണ്‍ 
മഞ്ഞള്‍ പൊടി - ½ ടീസ്പൂണ്‍ 
ഗരം മസാല - 1 ടീസ്പൂണ്‍ 
മല്ലിപ്പൊടി - 11/2 ടേബിള്‍ സ്പൂണ്‍ 
മാഗി ചിക്കന്‍ ക്യൂബ് - 1 എണ്ണം 
പട്ട - 1 ചെറിയ കഷണം 
ഗ്രാമ്പു - 3 എണ്ണം 
ഏലക്ക - 4 എണ്ണം 
ഡ്രൈ ലെമണ്‍ - 2 എണ്ണം 
നെയ്യ് - 2 ടീസ്പൂണ്‍ 
എണ്ണ , ഉപ്പു - ആവശ്യത്തിനു 

ഉണ്ടാക്കുന്ന വിധം :- 
ചിക്കന്‍ ചെറിയ കഷണങ്ങള്‍ ആക്കി കുരുമുളക് പൊടി, മുളക് പൊടി, മഞ്ഞള്‍ പൊടി , ½ ടീസ്പൂണ്‍ ഗരം മസാല , ആവശ്യത്തിനു ഉപ്പു പുരട്ടി ഒരു മണിക്കൂര്‍ വെക്കുക. അതിനു ശേഷം എണ്ണ ചൂടാക്കി ചിക്കന്‍ പകുതി വേവില്‍ വറുത്തെടുക്കുക. 
അരി 20 മിനുട്ട് കുതിര്‍ക്കാന്‍ വെക്കുക . ഡ്രൈ ലെമണ്‍ കുറച്ചു സമയം വെള്ളത്തില്‍ കുതിര്‍ക്കാന്‍ വെക്കുക. ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് എന്നിവ പേസ്റ്റ് ആക്കി വെക്കുക. 

ഫ്രൈയിംഗ് പാന്‍ ചൂടാക്കി എണ്ണ ഒഴിച്ച് പട്ട, ഗ്രാമ്പു, ഏലക്ക എന്നിവ ചെറുതായി വറുത്തു അതിലേക്കു ഞ്ചി , വെളുത്തുള്ളി , പച്ചമുളക് പേസ്റ്റ് ചേര്‍ക്കുക. സവാളയും കൂടി ചേര്‍ത്തു വഴറ്റുക. പച്ച മണം മാറിക്കഴിഞ്ഞു അരിഞ്ഞ തക്കാളി ചേര്‍ത്തു വീണ്ടും വഴറ്റുക. കുതിര്‍ന്ന ഡ്രൈ ലെമണ്‍ ഇതിലേക്ക് പതുക്കെ ചതച്ചു ചേര്‍ക്കുക. ഇതിലേക്ക് ചിക്കന്‍ ക്യൂബ് , കുരുമുളക് ചതച്ചതും, ½ ടീസ്പൂണ്‍ ഗരം മസാല, മല്ലിപ്പൊടി എന്നിവ ചേര്‍ത്തു വീണ്ടും വഴറ്റുക. ഇതിലേക്ക് 6 ½ ഗ്ലാസ്‌ വെള്ളം ചേര്‍ത്തു തിളപ്പിക്കുക. നന്നായി തിളക്കുമ്പോള്‍ അരി കഴുകി ഇടുക. അതിനൊപ്പം തന്നെ വറുത്തു വെച്ചിരിക്കുന്ന ചിക്കന്‍ കഷണങ്ങളും ചേര്‍ക്കുക. തിളപ്പിക്കുക. 
ചെറു തീയില്‍ 20 മിനുട്ട് വേവിക്കുക. മല്ലിയില വിതറി ഇളക്കിയെടുക്കാം 

വെജിറ്റബിള്‍ പുലാവ്


ആവശ്യമുള്ള സാധനങ്ങള്‍ 

1. ബസ്മതി അരി - 2 കപ്പു
2. കാരറ്റ് - 1 ചെറുതായി അരിഞ്ഞത്
3. ബീന്‍സ് - ½ കപ്പ്‌ ചെറുതായി മുറിച്ചത്
4. ഫ്രോസന്‍ ഗ്രീന്‍ പീസ്‌ - ½ കപ്പ്‌
5. സവോള - ½ ( മീഡിയം സൈസ് ) ചെറുതായി
അരിഞ്ഞത്
6. ഉണക്ക മുന്തിരി - ¼ കപ്പു
7. കശുവണ്ടിപ്പരിപ്പ് - ¼ കപ്പു
8. ഗ്രാമ്പു - 6
9. കറുവപ്പട്ട - ½ inch
10. ഏലക്കായ - 4
11. കുരുമുളക് - 8 എണ്ണം
12. നെയ്യ് - 1.5 ടേബിള്‍ സ്പൂണ്‍
13. എണ്ണ - 1 ടീസ്പൂണ്‍
14. ഉപ്പു - ആവശ്യത്തിനു



ഉണ്ടാക്കുന്ന വിധം :-

1. അരി 20 മിനുട്ട് നേരം വെള്ളത്തില്‍ കുതിര്‍ത്തു വെക്കുക.
2. വെള്ളം ഊറ്റി കളഞ്ഞു ഒരു സൈഡില്‍ മാറ്റി വെക്കുക
3. ഉണക്ക മുന്തിരിയും കശുവണ്ടി പരിപ്പും എണ്ണയില്‍ ചെറുതായി വറുത്തെടുക്കുക
4. ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന സവോള ബ്രൌണ്‍ നിറം ആകുന്നതു വരെ വഴറ്റി എടുക്കുക.
5. ബീന്‍സ് കുറച്ചു ഉപ്പു ചേര്‍ത്തു വഴറ്റുക.
6. ബീന്‍സ് പകുതി വഴന്നു കഴിഞ്ഞാല്‍ അരിഞ്ഞു വെച്ചിരിക്കുന്ന കാരറ്റും , ഗ്രീന്‍ പീസും വേണമെങ്കില്‍ കുറച്ചു ഉപ്പും ചേര്‍ത്തു വഴറ്റുക. ആവശ്യമെങ്കില്‍ കുറച്ചു എണ്ണ കൂടി ചേര്‍ക്കാം
7. ഒരു നോണ്‍ സ്റ്റിക്ക് പാന്‍ ചൂടാക്കി നെയ്യൊഴിച്ച് 5 മിനുട്ട് നേരം ചെറു തീയില്‍ കുതിര്‍ത്തു വെച്ചിരിക്കുന്ന അരി വഴറ്റി എടുക്കുക.
8. ഇതേ സമയം വേറൊരു പാത്രത്തില്‍ കുറച്ചു ഉപ്പും , മുകളില്‍ പറഞ്ഞിട്ടുള്ള ഗരം മസാലയും ചേര്‍ത്തു വെള്ളം തിളപ്പിക്കുക. ( 2 കപ്പു അരിക്ക് 4 കപ്പു വെള്ളം )
9. ഈ തിളപ്പിച്ച വെള്ളം, അരി ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന പാനിലേക്ക് ചെറുതായി ഒഴിക്കുക. എന്നിട്ട് ഒരു മൂടി കൊണ്ട് അടച്ചു വെച്ച് ചെറുതായി വേവിക്കുക.
10. ഇടയ്ക്കു വെള്ളം ചെക്ക് ചെയ്യണം
11. 25 - 30 മിനുട്ട് കഴിഞ്ഞാല്‍ അരി 98% വെന്തിരിക്കും. വെള്ളവും വറ്റിയിരിക്കും.
12. അതിനു ശേഷം തീയില്‍ നിന്നും മാറ്റി വെക്കുക. ഗ്രീന്‍ പീസ് ചോറിലേക്ക്‌ ചേര്‍ത്തതിനു ശേഷം കുറച്ചു സമയം അടച്ചു വെക്കുക.
13. ചോറ് നന്നായി വെന്തു കഴിഞ്ഞു എന്നുറപ്പായാല്‍ വഴറ്റി വെച്ചിരിക്കുന്ന പച്ചക്കറികളും , മുന്തിരിയും, അണ്ടിപ്പരിപ്പും ഇതിലേക്ക് ചേര്‍ത്തു പതുക്കെ ഒരു ഫോര്‍ക്ക് ഉപയോഗിച്ച് ഇളക്കി ചേര്‍ക്കുക .

മീന്‍ ചോറ്

ബിരിയാണി റൈസ് – 1 cup 
ദശ കട്ടിയുള്ള മീന്‍ - 500 gm (മുള്ള് ഇല്ലാത്തതു എളുപ്പം)
സവാള – 1 വലുത്
തക്കാളി – 1 വലുത്
പച്ചമുളക് – 2 നുറുക്കിയത്
വെളുത്തുള്ളി – 4 അല്ലി നുറുക്കിയത് 
ഇഞ്ചി – 1 ചെറിയ കഷ്ണം നുറുക്കിയത്
പെരുംജീരകം - 1/4 tsp
മുളകുപൊടി – 1 tsp
കടുക്
കറിവേപ്പില
വെളിച്ചെണ്ണ
ഉപ്പ്
മഞ്ഞള്പൊടി - 1/4 tsp 
മുളകുപൊടി - 2 tsp 
എണ്ണ - 3/4 tsp 
ഉപ്പ്



അരി നാന്നായി കഴുകി ഉടഞ്ഞു പോകാതെ ഉപ്പ് ചേര്ത്ത് വേവിച്ചു എടുക്കുക. അല്പം നെയ്യ് ചേര്ത്ത് വേവിക്കണം കുഴയില്ല.

മീന്‍ വറുക്കാന്‍ പാകത്തിന് മുറിച്ചു അവസാനം പറഞ്ഞിരിക്കുന 4 ചേരുവകള്‍ ചേര്ത്ത് ഒരു ½ മണിക്കൂര്‍ വെയ്ക്കുക ശേഷം എണ്ണയില്‍ വറുത്ത് എടുത്തു ചെറിയ കഷ്ണങ്ങള്‍ ആക്കി മാറ്റി വെയ്ക്കുക.
ചുവടു കട്ടിയുള്ള പാത്രം വെച്ച് അതിലേക് മീന്‍ വറുത്ത എണ്ണ ബാക്കി വന്നത് ഒഴിച്ച്(ആവിശ്യം എങ്കില്‍ കുറച്ചൂടെ എണ്ണ ഒഴികാം)കടുകും പെരുംജീരകവും കറിവേപ്പിലയും പൊട്ടിച്ചു സവാള പച്ചമുളക് ഇഞ്ചി വെളുത്തുള്ളി അല്പം ഉപ്പ് എന്നിവ ചേര്ത്ത് നല്ല തീയില്‍ ഒന്ന് വഴറ്റുക (സവാള നിറം മാറിയ മതി മൂക്കേണ്ട) ശേഷം തീ കുറച്ചു തക്കാളിയും മുളകുപൊടിയും ചേര്ത്ത് വഴറ്റി പച്ചമണം മാറുമ്പോള്‍ അതിലേക് നുറുക്കിയ മീന്‍ കഷ്ണങ്ങള്‍ ചേര്ത്ത് പൊടിഞ്ഞു പോകാതെ നന്നായി യോജിപ്പിക്കുക ഉപ്പ് നോക്കി വേണമെങ്കില്‍ ചേര്ക്കാം ശേഷം വേവിചു വെച്ച ചോറ് ചേര്ത്ത് നന്നായി ഇളക്കി യോജിപ്പിച്ചു തീ അണച്ച ശേഷം ഒരു 10 മിനിറ്റ് അടച്ചു വെയ്ക്കുക ശേഷം ചൂടോടെ പപ്പടം അച്ചാര്‍ കൂട്ടി അകത്താക്കുക എല്ലാര്ക്കും ഇഷ്ട്ടപെടും ഉറപ്പു.

മിക്‌സഡ് ഫ്രൈഡ് റൈസ്‌


1. അരി (റോസ്) -നാല് കപ്പ്
2. വെള്ളം -ആറ് കപ്പ്
3. ഉപ്പ് -ആവശ്യത്തിന്...
4. സെലറി -ഒരു ടീ സ്പൂണ്‍
5. സ്പ്രിങ് ഒനിയന്‍ -ഒരു ടേബ്ള്‍ സ്പൂണ്‍
6. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -അര ടേബ്ള്‍ സ്പൂണ്‍
7. സണ്‍ഫ്ളവര്‍ ഓയില്‍ -ഒരു കപ്പ്
8. ചെമ്മീന്‍ -ഒരു കിലോഗ്രാം
9. മുട്ട -അഞ്ച് എണ്ണം
10. കോഴിയിറച്ചി -അര കിലോഗ്രാം
11. സ്പ്രിങ് ഒനിയന്‍ -പത്തു തണ്ട്
12. സെലറി വലുത് -ഒന്ന്
13. കാരറ്റ് -100 ഗ്രാം
14. ബീന്‍സ് -100 ഗ്രാം
15. പച്ചമുളക് -നാല് എണ്ണം
16. കാപ്സിക്കം -നാല് 
17. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -ഒരു ടേബ്ള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം:

കാരറ്റ്, ബീന്‍സ്, കാപ്സിക്കം, സെലറി, സ്പ്രിങ് ഒനിയന്‍ എന്നിവ ചെറുതായി അരിഞ്ഞുവെക്കുക. കോഴിയിറച്ചി വേവിച്ച് എല്ലുകളഞ്ഞ് ചെറുതായി മുറിക്കുക. ചെമ്മീന്‍ തൊലികളഞ്ഞ് വൃത്തിയാക്കുക. മുട്ട ഉപ്പുചേര്‍ത്ത് നന്നായി പതപ്പിക്കുക. അരി കഴുകി വെള്ളംകളഞ്ഞ് പത്തു മിനിറ്റ് വെക്കണം. കുക്കര്‍ ചൂടായശേഷം എണ്ണയൊഴിച്ച് നാലു മുതല്‍ ആറുവരെയുള്ള ചേരുവകളിട്ട് വഴറ്റിയശേഷം അതിലേക്ക് തയാറാക്കിവെച്ച അരിയിടുക. ഇതില്‍ ഉപ്പുചേര്‍ത്ത് നന്നായി ഇളക്കിയശേഷം മൂടിവെക്കുക. ആവി വന്നശേഷം കുക്കറിന്‍െറ വെയിറ്റിട്ട് അഞ്ചു മിനിറ്റ് ചെറുതീയില്‍ വേവിക്കുക. തീ ഓഫാക്കി പത്തു മിനിറ്റിനുശേഷം കുക്കര്‍ തുറക്കാം.
മസാല തയാറാക്കല്‍: ചൂടായ ചീനച്ചട്ടിയില്‍ ഒരു ടേബ്ള്‍ സ്പൂണ്‍ എണ്ണയൊഴിക്കുക. അതിലേക്ക് ചെമ്മീന്‍ ഉപ്പിട്ട് വേവിക്കുക. വെള്ളം വറ്റിയശേഷം മാറ്റിവെക്കുക. എല്ല് മാറ്റിയ കോഴിയിറച്ചി ഇതേപോലെ ഓരോന്നായി എണ്ണയൊഴിച്ച് വഴറ്റിമാറ്റുക. പിന്നീട് എല്ലാ ചേരുവകളും (ചെമ്മീന്‍, പച്ചക്കറി, മുട്ട, ചിക്കന്‍) കൂട്ടിയോജിപ്പിക്കുക. ഒരു വലിയ പാത്രത്തിലേക്ക് മാറ്റിയ ചോറിലേക്ക് ഈ കൂട്ട് ചേര്‍ത്താല്‍ സ്വാദിഷ്ഠമായ മിക്സഡ് ഫ്രൈഡ് റൈസ് തയാര്‍.

ഫ്രൈഡ് റൈസ്


ബസ്മതി റൈസ് - 1 കിലോ
കിസ്മിസ് - 15 -20
അണ്ടിപ്പരിപ്പ് - 15
ഗ്രീന് പീസ് -- 1/4 കപ്പ്
കാപ്സിക്കം -- ഒന്ന്
കാബേജ്ചെറുതായി അരിഞ്ഞത് - 1/4 കപ്പ്‌
പച്ചമുളക് -2
മുട്ട - 3
വെളുത്തുള്ളി - 1 സ്പൂണ്‍
ഇഞ്ചി - 1 സ്പൂണ് ചെറുതായി അരിഞ്ഞത്
സോയാ സോസ് - 2 ടേബിൾ സ്പൂണ്‍
വൈറ്റ് പെപ്പെർ - 1 ടീസ്പൂണ്
ബീന്സ് - 7
ക്യാരറ്റ് - 1 എണ്ണം
സവോള - 2 എണ്ണം.
വിനാഗിരി - 1 ടേബിൾ സ്പൂണ്‍
ഉപ്പ് - പാകത്തിന്.
എണ്ണ - ആവശ്യത്തിന്
സെലറി - 1/4 കപ്പ്‌ ചെറുതായി അരിഞ്ഞത്
സ്പ്രിംഗ് ഒനിയൻ - 1/4 കപ്പ്‌

തയ്യാറാക്കുന്ന വിധം ;

ബസ്മതി റൈസ് കഴുകി 1/2 മണിക്കൂര് കുതിര്ത്തതിനു ശേഷം നന്നായി വാര്ത്തെടുക്കുക.
വാര്ത്തെടുത്ത ബസ്മതി റൈസ് അല്പം നെയ്യ് ചേര്ത്ത് ഒരു ഫ്രൈയിംഗ് പാനില് അടുപ്പത്ത് വച്ച് ഇളം ബ്രൗണ് നിറമാകുന്നതുവരെ തുടരെ ഇളക്കുക.
ഒരു പാത്രത്തില് ആവശ്യത്തിനു ഉപ്പും ഒരു സ്പൂണ്‍ എണ്ണയും ഒഴിച്ച് വെള്ളം തിളപ്പിക്കുക. വറുത്തെടുത്ത ബസ്മതി റൈസ് തണുത്തതിനു ശേഷം തിളച്ച വെള്ളത്തിലേയ്ക്ക് ഇട്ട് 10 - 12 മിനിട്ട് വേവിക്കുക. 8 - 10 മിനിറ്റ് ആകുമ്പോള്മുതല് ഇടക്കിടെ വേവ് നോക്കണം.അരി വേവുമ്പോള് വെള്ളം പറ്റി പോകാത്ത അത്രയും വെള്ളം വേണം എടുക്കുവാൻ .. വെന്ത ബസ്മതി റൈസ് നന്നായി വാര്ത്തെടുക്കുക.

ചെറുതായി അരിഞ്ഞ സവോള ബ്രൗണ് നിറമാവുന്നതുവരെ എണ്ണയില് വറുത്ത് കോരുക
ചെറുതായി അരിഞ്ഞ ബീന്സ്, ക്യാരറ്റ് , കാപ്സിക്കം, കാബജു .സെലറിഎന്നിവ എണ്ണയില് വറുത്തു കോരുക.
കിസ്മിസ്, അണ്ടിപ്പരിപ്പ് എന്നിവ വറുത്തു വയ്ക്കുക . ഒരു പാനിൽ എണ്ണ ഒഴിച്ച് അതിലേക്കു ഇഞ്ചിയും വെളുത്തുള്ളിയും പച്ച മുളകും ഇടുക .ഇഞ്ചി ബ്രൌണ് നിറമാകുമ്പോള് തയ്യാറാക്കിയ ബസ്മതി റൈസില് വറത്തു വെച്ചിരിയ്ക്കുന്ന സവോള, ബീന്സ്, ക്യാരറ്റ്, സെലറി ,കിസ്മിസ്, അണ്ടിപ്പരിപ്പ്, സോയാ സോസ് ,വൈറ്റ് പെപ്പെർ ,വിനാഗിരി എന്നിവ ചേര്ത്തിളക്കുക.. മുട്ട ചിക്കിയെടുത്തതും .ഫ്രൈഡ് റൈസിൽ ചേര്ത്ത് നന്നായ് മിക്സ് ചെയ്യുക.
ഇങ്ങനെ മിക്സ് ചെയ്യുമ്പോൾ തീയ് കൂട്ടിയിട്ടു വേണം ചെയ്യാൻ,അടിയ്ക്ക് പിടിക്കാതെ ശ്രദ്ധിയ്ക്കുക. ഒരുപാട് ഇളക്കി റൈസ് പൊടിയാതിരിയ്ക്കുവാൻ ശ്രദ്ധിയ്ക്കണം .
ഉപ്പു പാകമാണോ എന്ന് നോക്കുക.തീ അണയ്ക്കുക.
സ്പ്രിംഗ് ഒനിയൻ ചെറുതായി മുറിച്ചു മുകളിൽ വിതറി അലങ്കരിയ്ക്കുക..രുചികരമായ ഫ്രൈഡ് റൈസ് തയ്യാർ...ചൂടോടെ വിളമ്പുക..

വാല്ക്കഷണം :

ബീന്സും ക്യാരറ്റും ഒക്കെ എണ്ണയിൽ വറക്കാതെ പ്രഷർ കുക്കറിൽ ഒരു വിസിൽ മാത്രം ഇട്ടു വേവിച്ചാൽ നിറം നഷ്ടപെടില്ല.വിളമ്പുവാൻ നേരം നല്ല നിറം ഉണ്ടാകും ,കാണുവാൻ ഒരു ഭംഗിയും .
എണ്ണ കുറയ്ക്കണമെങ്കിൽ ഈ പച്ചക്കറികൾ കുറച്ചു വെള്ളത്തിൽ വേവിച്ചു എടുത്താലും മതി.
പച്ചമുളകിനു പകരം ചില്ലി സോസ് ഉപയോഗിച്ചാലും മതി .
രെസ്റ്റൊരന്റ് സ്റ്റൈൽ വേണമെങ്കിൽ കൂടുതൽ എണ്ണ ചേർക്കണം.
തീയ് കൂട്ടി റൈസ് മിക്സ്‌ ചെയ്യുമ്പോൾ ഡ്രൈ ആണെന്ന് തോന്നുന്നുവെങ്കിൽ ഒരു സ്പൂണ്‍ വെള്ളം മുകളിൽ തളിയ്ക്കാവുന്നതാണ്.

Lik

ഫിഷ്‌ ബിരിയാണി.

ബിരിയാണി എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഓടി വരുന്നത് കാലൊക്കെ പൊക്കി വെച്ചിരിക്കുന്ന കോഴി ചേട്ടനെയാണ്....പക്ഷെ നല്ല രുചിയില്‍ ഫിഷ്‌ ബിരിയാണിയും ഉണ്ടാക്കാം എന്ന് എനിക്ക് ഇന്നാണ് മനസ്സിലായത്‌....

ആവശ്യമായ സാധങ്ങള്‍

1. വട്ടത്തില്‍ സ്വല്‍പ്പം കട്ടിയില്‍
മുറിച്ചെടുത്ത മീന്‍ കഷ്ണങ്ങള്‍ : പത്ത് കഷ്ണം
2. ബിരിയാണി അരി : 4 ഗ്ലാസ്‌
3. മുളകുപൊടി : 2 ടീ സ്പൂണ്‍
4. മഞ്ഞള്‍ പൊടി : അര ടീ സ്പൂണ്‍
5. ഇഞ്ചി : ഒരു വലിയ കഷ്ണം
6. വെളുത്തുള്ളി : ഒരു തുടം
7. പച്ച മുളക് : 6 എണ്ണം
8. സവാള (വലുത്) : 5 എണ്ണം
9. തക്കാളി (വലുത്) : 4 എണ്ണം
10. ചെറു നാരങ്ങ : 1 എണ്ണം
11. ഗരം മസാല : 2 ടീ സ്പൂണ്‍
12. ബിരിയാണി മസാല : ഒരു സ്പൂണ്‍
13. നെയ്യ് : 50 ഗ്രാം
14. അണ്ടിപരിപ്പ് : 25 ഗ്രാം
15. കിസ്മിസ് : 25 ഗ്രാം
16. ഏലക്ക : 6 എണ്ണം
17. പട്ട : അര വിരല്‍ നീളം
18. ഗ്രാമ്പു : 10 എണ്ണം
19. ഉപ്പു : പാകത്തിന്
20. മല്ലിയില
21. പുതിനയില 


ഉണ്ടാക്കുന്ന വിധം.


മീന്‍ കഷ്ണങ്ങളില്‍ രണ്ടു സ്പൂണ്‍ മുളകുപൊടി അര സ്പൂണ്‍ മഞ്ഞള്‍ പൊടി പാകത്തിന് ഉപ്പു ഇവ പുരട്ടി മാറ്റി വെക്കുക.
ഇഞ്ചി, വെളുത്തുള്ളി പച്ചമുളക് ഇവ ചെറിയ ജാറില്‍ അരച്ചെടുക്കുക
ബിരിയാണി ചോറ് തയ്യാറാക്കാന്‍
അരി അളന്നെടുത്തു കഴുകി ഉലര്‍ത്തി വെക്കുക. ചോറ് തയ്യാറാക്കെണ്ടുന്ന പാത്രത്തില്‍ കുറച്ചു നെയ്യൊഴിച്ച് പട്ട, ഗ്രാമ്പു, ഏലക്ക ഇവ വഴറ്റുക. മൂത്ത് കഴിഞ്ഞാല്‍ ഒരു പിടി സവാളയും കൂടെ ഒന്നര സ്പൂണ്‍ വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് പേസ്റ്റും ചേര്‍ത്ത് വഴറ്റി ഒരു ചെറിയ നുള്ള് മഞ്ഞള്‍ പൊടി കൂടെ ഇട്ടു വഴറ്റുക. ഇതിലേക്ക് എട്ടു ഗ്ലാസ് വെള്ളം ഒഴിച്ച് ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. തിളയ്ക്കുന്ന വെള്ളത്തില്‍ അരിയിട്ട് വേവിക്കുക. വെള്ളം വറ്റി അടിയില്‍ പിടിക്കാതെ ശ്രദ്ധിക്കണം. വെള്ളം വറ്റി തുടങ്ങുമ്പോള്‍ തീ ഓഫ്‌ ചെയ്തു. അടച്ചു വെക്കുക...അവിടെ ഇരിക്കട്ടെ....തൊട്ടു പോകരുത്... അല്ല പിന്നെ...
മസാല പുരട്ടി വെച്ചിരിക്കുന്ന മീന്‍ അര മണിക്കൂറിനു ശേഷം എണ്ണയില്‍ വറുത്തെടുക്കുക. അതും അവിടെ ഇരിക്കട്ടെ...
മസാല ഉണ്ടാക്കാന്‍...
ഒരു അടി കട്ടിയുള്ള പാനില്‍ മീന്‍ വരുത്താ അതെ എണ്ണയില്‍ സവാള അരിഞ്ഞത് ഇട്ടു ബ്രൌണ്‍ നിറം ആകുന്നതുവരെ വഴറ്റുക. അരച്ച് വെച്ചിരിക്കുന്ന ഇഞ്ചി-വെളുത്തുള്ളി-പച്ചമുളക് അരപ്പ് ചേര്‍ത്ത് നന്നായി വഴറ്റുക. പച്ചമണം പോയി എന്നാ തെളിയുമ്പോള്‍ തക്കാളി ചേര്‍ത്ത് കുറച്ചു ഉപ്പും ചേര്‍ത്ത് ഉടച്ചുകൊടുക്കുക. നന്നായി വഴന്നു വരുമ്പോള്‍ രണ്ടു സ്പൂണ്‍ ഗരം മസാല, ഒരു സ്പൂണ്‍ ബിരിയാണി മസാല ഇവ ചേര്‍ത്ത് നന്നായി വഴറ്റുക. തീ കുറച്ചു വെച്ച് വേണം മസാലകള്‍ ചേര്‍ക്കാന്‍....നാരങ്ങ മുറിച്ചു നീരെടുത്ത് ഇതില്‍ ചേര്‍ക്കുക. വറുത്തു മാറ്റി വെച്ചിരിക്കുന്ന മീന്‍ ചേര്‍ത്ത് പൊടിഞ്ഞു പോകാതെ പതിയെ ഇളക്കി വേവിക്കുക. നന്നായി ആവി കേറിയാല്‍ സ്റ്റവ്വ് ഓഫ്‌ ചെയ്യുക.
മസാല റെഡി...
അലങ്കരിക്കാന്‍
ഫ്രൈ പാനില്‍ ബാക്കി നെയ്യൊഴിച്ച് അണ്ടി പരിപ്പ് മുന്തിരി ഇവ വറുത്തു മാറ്റി വെക്കുക. ബാക്കി നെയ്യില്‍ ഒരു വലിയ ഉള്ളി അറിഞ്ഞത് ക്രിസ്പ്പി ആയി മൂപ്പിചെടുക്കുക. പുതിന മല്ലി ഇവ അറിഞ്ഞു വെകുക.
മിക്സ് ചെയ്യുന്ന വിധം.
ഒരു വായ്‌ വട്ടമുള്ള പാത്രത്തില്‍ കുറച്ചു ചോറ് നിരത്തി മുകളില്‍ തയാറാക്കി വെച്ചിരിക്കുന്ന മസാല നിരത്തുക...ഉള്ളി മൂപ്പിച്ച ബാക്കി നെയ്യ് മുകളില്‍ ഒഴിച്ചുകൊടുക്കുക. വീണ്ടും വിവിധ പാളികള്‍ ആയി ഇങ്ങനെ തുടരുക. അരിഞ്ഞു വെച്ചിരിക്കുന്ന മല്ലി പുതിന ഇലകള്‍ ഈ പാളികള്‍ക്കിടയില്‍ ഓരോ ഘട്ടത്തിലും വിതറണം. മുകളില്‍ അണ്ടിപ്പരിപ്പും മുന്തിരിയും വിതറി കുറച്ചു മല്ലി പുതിന ഇലകളും വറുത്തു വെച്ചിരിക്കുന്ന സവാളയും വിതറി കുറച്ചു സമയം മൂടി വെക്കുക... ദം ചെയ്യാന്‍ സൗകര്യം ഉണ്ടെങ്കില്‍ നന്ന്.
പത്ത് പതിനൊന്നു പന്ത്രണ്ടു പതിമൂന്നു മിനിട്ടുകള്‍ക്ക് ശേഷം കുഴിയുള്ള ചെറിയ പാത്രത്തില്‍ ചോറു, ഫിഷ്മസാല ഇവ എല്ലാം കുറച്ചു കുറച്ചു വെട്ടി എടുത്തു നിറച്ചു പ്ലേറ്റില്‍ അതെ ആകൃതിയില്‍ കുത്തി ചൂടോടെ കഴിക്കാം....

നാടന്‍ നെയ്ചോര്‍

10 പേര്‍ക്ക് 
ആവശ്യം ഉള്ള ചേരുവകള്‍:

ജീരകശാല(ചെറിയ ബിരിയാണി അരി):6 ഗ്ലാസ്‌
നെയ്യ്: 300 ഗ്രാം
ഏലക്ക :5-6 എണ്ണം
കരയംബൂ :6 എണ്ണം
കറുകപ്പട്ട :2 എണ്ണം
പെരുംജീരകം :കുറച്ചു
സവാള:3 എണ്ണം ചെറുത്
കാരറ്റ്: 1 നീളത്തില്‍ അറിഞ്ഞത്
ഗ്രീന്‍പീസ് കുതിര്‍തട് :ചെറിയ കപ്പ്‌
പൈന്‍ആപ്പിള്‍ അറിഞ്ഞത് :ചെറിയ കപ്പ്‌
വെള്ളം : 12 ഗ്ലാസ്‌( 1 ഗ്ലാസ്‌ അരി ക്ക് 2 ഗ്ലാസ്‌ വെള്ളം എന്നതു ആണ്കണക്കു അതായത് ഇരട്ടി വെള്ളം അരിടെ)
നാരങ്ങ :പകൂതി

ഉണ്ടാക്കുന്ന വിധം :

ഒരു വലിയ പാത്രം അടുപ്പില്‍ വച്ച് നെയ്യ് ഒഴിക്കുക അതു ചൂടാകുപോള്‍ അതില്‍ കറുകപ്പട്ട,കരയംബൂ,ഏലക്കപെരുംജീരകം ഇട്ട് പൊട്ടി കഴിയുമ്പോള്‍ സവാള,കാരറ്റ് ഇടുക ഇതു അധികം നിറം മാറാതെ തന്നെ അളന്നു വച്ചിരിക്കുന്ന വെള്ളo ഒഴിക്കുക. അതില്‍ ആവശ്യം ഉപ്പ് ചേര്‍ക്കുക. ഈ വെള്ളത്തില്‍ അല്‍പ്പം നാരങ്ങ നീര് ചേര്‍ത്താല്‍ ചോറ് ഒട്ടി പിടിക്കില്ല.വെള്ളം തിളച്ചു കഴിയുമ്പോള്‍ കഴുകി വാരി വച്ച അരി ഇതില്‍ ഇടുക.അരി വറ്ററാകുംപോള്‍ പൈന്‍ആപ്പിള്‍എട്ടു ഇളക്കുക. 
തീ കുറച്ചു മൂടി വച്ച് വേവിക്കുക.ഇടക്ക് തുറന്നുകൊടുത്തു ഇളക്കി കൊടുക്കുക. നൈച്ചോര്‍ തയ്യാര്‍.....

അലങ്കരിക്കാന്‍ വേണ്ട സാധനങ്ങള്‍:

സവാള :2 എണ്ണം
അണ്ടിപരിപ്പ്:1 ചെറിയ കപ്പ്‌
ഉണക്ക മുന്തിരി :1 ചെറിയ കപ്പ്‌
മല്ലി ഇല ചെറുതായി അറിഞ്ഞത് :1 ചെറിയ കപ്പ്‌
നെയ്യ് :(സവാള,അണ്ടിപരിപ്പ്,മുന്തിരി ഇവ വറുത്തു കോരാനുള്ള നെയ്യ്)

ഇവ യും മല്ലി ഇലയും കുറച്ചു നൈച്ചോര്‍ ലും ബാക്കി അലങ്കരിക്കാന്‍ മുകളില്‍ വിതരുക....

നാടന്‍ നെയ്യചോര്‍ തയ്യാര്‍

ചെമ്മീന്‍ ബിരിയാണി




ചെമ്മീന്‍ 500 ഗ്രാം 
ബസ്മതി അരി(ബിരിയാണി അരി) 3 കപ്പ് ...
നെയ്യ്- 5 ടീസ്പൂണ്‍ 
സവോള- 1 വലുത് 
തക്കാളി 1 വലുത്
പച്ചമുളക്- അഞ്ചെണ്ണം 
ഇഞ്ചി- ഒരു ചെറിയ കഷണം 
വെളുത്തുള്ളി - 4അല്ലി
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍ 
മുളക് പൊടി- ഒരു ടീസ്പൂണ്‍ 
കശുവണ്ടിപ്പരിപ്പ് -10എണ്ണം
തേങ്ങാപ്പാല്‍ 1കപ്പ് 
മല്ലിയില- ആവശ്യത്തിന്
പുതിനയില -ആവശ്യത്തിന്
വെള്ളം- 5കപ്പ് 
ഏലയ്ക്ക -2എണ്ണം
കറുവപ്പട്ട - രണ്ടു കഷണം
ഗ്രാമ്പൂ- 3 എണ്ണ

ചെമ്മീന്‍ നന്നായി തൊലികളഞ്ഞ് കഴുകി വെള്ളം വാര്‍ത്ത് വയ്ക്കുക. അരിയും നന്നായി കഴുകി വെള്ളം വാര്‍ത്ത് വയ്ക്കണം. പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നവ ഒരുമിച്ച് പേസ്റ്റാക്കുക. പ്രഷര്‍ കുക്കര്‍ ചൂടാകുമ്പോള്‍ 5ടീസ്പൂണ്‍ നെയ്യ് ഒഴിയ്ക്കുക ഇതിലേയ്ക്ക ഏലയ്്ക, ഗ്രാമ്പൂ, കശുവണ്ടിപ്പരിപ്പ്്, കറുവപ്പട്ട കഷണങ്ങള്‍ എന്നിവ ഇട്ട്, കുറച്ച് നേരം വറുക്കുക. ഇതിലേയ്ക്ക് അരിഞ്ഞുവച്ച സവോളയിട്ട് വീണ്ടും നന്നായി ഇളക്കുക. സവോള നന്നായി വഴന്നാല്‍ അതിലേയ്ക്ക് തക്കാളി കഷണങ്ങള്‍ ചേര്‍ത്ത് ഉപ്പും ചേര്‍ത്ത് വീണ്ടും ഇളക്കുക. ഇവ നന്നായി ചേര്‍ന്നുകളിഞ്ഞാല്‍ അതിലേയ്ക്ക് കഴുകിവച്ച ചെമ്മീനും തയ്യാറാക്കിവച്ച പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവയും ചേര്‍ക്കുക. ചെമ്മീനിന്റെ പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കിക്കൊടുക്കുക. പച്ചമണം മാറുമ്പോള്‍ ഇതിലേയ്ക്ക് അരി ചേര്‍ത്ത് നന്നായി ഇളക്കണം. പിന്നീട് തേങ്ങാപ്പാല്‍, വെള്ളം, മല്ലിയില, പുതിനയില എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി കുക്കര്‍ അടച്ച് വെയ്റ്റ് ഇട്ട് വെയ്ക്കുക. രണ്ട് വിസിലുകള്‍ വന്ന് കഴിയുമ്പോള്‍ മാറ്റിവച്ച് ചൂട് മാറിയശേഷം എടുത്ത് നന്നായി ഇളക്കി വിളമ്പുക

ക്യാപ്സികം റൈസ്





ക്യാപ്സികം - 1.5 കപ്പ്‌
ബസ്മതി റൈസ് - 1 കപ്പ്‌
ഗരം മസാല - 1 tsp
ഉള്ളി -1
ഉരിദ് ദാൽ - 2tsp
ജീരകം - 1tsp
മല്ലി - 2.5tsp
വറ്റൽ മുളക് - 4

1.അരി കഴുകി 20 മിനിറ്റ് കുതിര്ത് വയ്ക്കുക. 2 കപ്പ്‌ വെള്ളം ചേർത്ത് വേവിച്ചു മാറ്റി വയ്ക്കുക.
2. ക്യാപ്സികം നീളത്തിൽ അരിയുക. 
3,ഒരു പാനിൽ എണ്ണ ചൂടാക്കി ദാൽ , ജീരകം ,മല്ലി ,മുളക് വറുത്തു പൊടിച്ചു മാറ്റി വയ്ക്കുക .
4.ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു ഉള്ളി വഴറ്റുക. പിന്നെ ക്യാപ്സികം , പൊടിച്ച മസാല , ഗരം മസാല , ഉപ്പു ചേർത്ത് ഇളക്കുക.ക്യാപ്സികം അധികം വെന്തു പോകാതെ നോക്കണം .
5. വേവിച്ച ചോർ ചേർത്ത് ഇളക്കി മല്ലിയില മുകളിൽ ഇട്ടു രൈത കൂട്ടി കഴിക്കുക

ചിക്കന്‍ ബിരിയാണി




നല്ല ഒരു ചിക്കന്‍ ബിരിയാണി വീട്ടില്‍ ഉണ്ടാക്കി കഴിക്കണം എങ്കില്‍ അല്പം ക്ഷമ വേണം. എവിടെ നിന്നൊക്കെ കഴിച്ചെന്നു പറഞ്ഞാലും സ്വന്തമായി ബിരിയാണി തയ്യാറാക്കി കഴിക്കുന്നതിന്റെ ആ ഒരു സന്തോഷം .....അപ്പോള്‍ തുടങ്ങിക്കോള് .ഇത് പോലെ തന്നെ ചെയ്തു നോക്ക്,നല്ല ഒരു ചിക്കന്‍ ബിരിയാണി നിങ്ങള്ക്കും ഉണ്ടാക്കാം.
ചോറ് വറ്റിച്ചു എടുക്കാന്‍ ശ്രമിച്ചു പരാജയപെട്ടവര്‍ അത് വെച്ച് വാര്താലും മതി...

ചേരുവകള്‍

ബസ്മതി അരി - 3 കപ്പ്
ചൂട് വെള്ളം – 6 കപ്പ്‌

നെയ്യ് ആവശ്യാനുസരണം 

അരി വേവിയ്ക്കാന്‍ വേണ്ട സാധനങ്ങള്‍ : കറുകപ്പട്ട 2 , .ഗ്രാമ്പൂ – 4 വയണയില 1 .ഏലക്ക – 2 നാരങ്ങാ നീര്(ഒന്നിന്റെ) , ഉപ്പ് .

ചിക്കന്‍ മസാലയ്ക്ക് വേണ്ടത് 
ചിക്കന്‍ - 1 കിലോ 
സവാള – 4 അരിഞ്ഞത് 
വെളുത്തുള്ളി അരച്ചത്‌ ഒരു ടേബിള്‍ സ്പൂണ്‍ 
ഇഞ്ചി അരച്ചത്‌ ഒരു ടേബിള്‍ സ്പൂണ്‍ 
പച്ചമുളക് – 5
ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കൂടി അരച്ച് പേസ്റ്റ് രൂപത്തിലാക്കി മാറ്റി വയ്ക്കുക
തക്കാളി - 2 അരിഞ്ഞത് 
പുതിനയില കുറച്ച്
മല്ലിയില നുറുക്കിയത് ഒരു പിടി
നാരങ്ങാ നീര് – ഒന്നിന്റെക
മഞ്ഞള്പൊടി - 1/2 ടീസ്പൂണ്‍ 
ഗരം മസാല – ¼ ടേബിള്‍ സ്പൂണ്‍ 

മല്ലിപൊടി – ¼ ടേബിള്‍ സ്പൂണ്‍ 
മുളക് പൊടി വേണമെങ്കില്‍ മാത്രം ചേര്ത്താ്ല്‍ മതി ½ ടേബിള്‍ സ്പൂണ്‍ 
ബിരിയാണി മസാല – 2 1/2ടേബിള്‍ സ്പൂണ്‍. 

(ഈസ്റ്റെര്ന്ബിരിയാണി മസാലയാണ് ഉപയോഗിച്ചത്).വേണമെങ്കില്‍ നമുക്ക് വീട്ടില്‍ തയ്യാറാക്കുകയും ചെയ്യാം.അതിനു വേണ്ടത് ഗ്രാമ്പൂ 4 , പെരുംജീരകം അര ടീസ്പൂണ്‍ , ഏലയ്ക്ക രണ്ടെണ്ണം ,കറുവപ്പട്ട ഒന്ന്, തക്കോലം ഒന്ന് ,ജാതിപത്രി 3,
കല്പൂവ് 3 എണ്ണം, വയണയില 1 ഇത്രയും വറത്തു പൊടിയ്ക്കണം.

എണ്ണ ആവശ്യത്തിന്‌
ഉപ്പ് പാകത്തിന്

അലങ്കരിക്കാന്‍ :

സവാള അരിഞ്ഞു വറത്തത്- 1 
അണ്ടിപരിപ്പ് - .10 
ഉണക്കമുന്തിരിങ്ങ - 10
പുതിനയില, മല്ലിയില 
പൈന്‍ ആപ്പിള്‍ എസ്സന്സ്,/ പൈന്‍ ആപ്പിള്‍ കഷങ്ങള്‍
സാഫ്രോണ്‍ 
റെഡ് ഫുഡ്‌ കളര്‍ (വേണമെങ്കില്‍))
നെയ്യ്

തയ്യാറാക്കുന്ന വിധം :

അരി കഴുകി വെള്ളം വാലാന്‍ വയ്ക്കുക.പതിനഞ്ചു മിനിറ്റ് കഴിഞ്ഞു വെള്ളം നന്നായി തോര്ന്നു് കഴിയുമ്പോള്‍ ഒരു വട്ട’ പാത്രത്തില്‍ ഒരു ടീസ്പൂണ്‍ നെയ്യ് ഒഴിച്ച് ഒരു സവാള അരിഞ്ഞതിന്റെ. പകുതി ചെറുതായി വറക്കുക,അതിലേക്കു കറുവപ്പട്ട,ഗ്രാമ്പൂ ,എലയക്ക, വയണയില എന്നിവ ഇട്ടു ആറു കപ്പ് വെള്ളം ഒഴിച്ച് ആവശ്യത്തിനു ഉപ്പും ചേര്ത്ത് ഒരു നാരങ്ങാ നീര് കുരുവില്ലാതെ പിഴിഞ്ഞ് ഒഴിച്ച് വെള്ളം തിളയ്ക്കുമ്പോള്‍ അരി ഇടുക.
നാരങ്ങാ നീര് ചേര്ത്താല്‍ അരി വെന്തു കിട്ടുമ്പോള്‍ ഒന്നിനൊന്നു തൊടാതെ കിട്ടും 
വെള്ളം വറ്റുന്നതാണ് കണക്ക്.ഇപ്പോള്‍ അരി പാകത്തിന് വെന്തിട്ടുണ്ടാകും. അങ്ങനെ വെള്ളം വറ്റിച്ചു എടുക്കാന്‍ അറിയില്ല എങ്കില്‍ അരി മുക്കാല്‍ വേവ് ആകുമ്പോള്‍ വാര്താലും മതി, വറ്റിയ്ക്കുമ്പോള്‍ ചേര്ക്കുന്നതിലും കൂടുതല്‍ ഉപ്പ് ചേര്ക്ക്ണം എന്ന് മാത്രം. 
ഇനി ഒരു പാന്‍ ചൂടാക്കി ഒരു സവാള അരിഞ്ഞത് നെയ്യില്‍ വറത്തു കോരി മാറ്റി വയ്ക്കുക.അണ്ടിപരിപ്പും ഉണക്കമുന്തിരിയും ഇതില്‍ തന്നെ വറത്തു എടുക്കണം.

ഇനി ചിക്കന്‍ മസാല ഉണ്ടാക്കണം
അല്പം ഉപ്പും മുളകു പൊടിയും ഗരം മസാലയും പുരട്ടി ചിക്കന്‍ ചെറുതായി ഒന്ന് വറത്തു കോരി വെച്ചിട്ട് മസാല ഉണ്ടാക്കിയാല്‍ വളരെ നല്ലത്. 
ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അരിഞ്ഞു വെച്ചിരിയ്ക്കുന്ന നാല് സവാള ഇട്ടു വഴറ്റണം, നന്നായി വഴന്നു കഴിയുമ്പോള്‍ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ചേര്ത്ത് പച്ചമണം മാറുന്ന വരെ വഴറ്റുക,തക്കാളി അരിഞ്ഞതും,പുതിനയിലയും മല്ലിയിലയും വഴറ്റി മല്ലിപൊടിയും ബിരിയാണി മസാലയും മഞ്ഞള്പൊടിയും വഴറ്റി ആവശ്യത്തിനു ഉപ്പും ചിക്കനും ചേര്ത്ത് ഇളക്കി മസാലയെല്ലാം നന്നായി ചിക്കനില്‍ യോജിപ്പിച്ച് അല്പം നാരങ്ങാ നീരും ചേര്ത്ത് അടച്ചു വയ്ക്കുക.വറതത് ആയതിനാല്‍ 10 മിനിറ്റ് മതി,അല്ലെങ്കില്‍ 20 മിനിറ്റ് എങ്കിലും വേണം.വെന്തു കഴിഞ്ഞു തീയ് അണയ്ക്കുക.ചിക്കന്‍ മസാല തയ്യാര്‍

ഇനി ഒരു വട്ട പാത്രത്തില്‍ ഒരു ടീസ്പൂണ്‍ നെയ്യ ഒഴിയ്ക്കുക.എന്നിട്ട് മുക്കാല്‍ വേവ് ആയ ചോറ് നിരത്തിയിടുക,ചിക്കന്‍ മസാല കൂട്ട് നിരത്തുക.വീണ്ടും ചോറ് ഇടുക , അല്പം നെയ്യ് മുകളിലായി തൂവുക.അരിഞ്ഞു വച്ചിരിയ്ക്കുന്ന പുതിനയില ,മല്ലിയില, അണ്ടിപരിപ്പ്,കിസ്മിസ് എന്നിവ ഇടയില്‍ വിതറാം,ഇനി വീണ്ടും ചോറ് വിതറാം.ഇടയ്ക്കിടെ പൈന്‍ ആപ്പിള്‍ ചേര്ക്കാം ,ഇല്ലെങ്കില്‍ എസ്സന്സ്ച ചേര്ക്കു ക,നല്ല മണം കിട്ടും .വീണ്ടും ചിക്കന്‍ മസാല നിരത്തിയിടുക, ചോറും നിരത്തുക.ഏറ്റവും മുകളിലായി .ഒരു ടീ സ്പൂണ്‍ നെയ്യ് ഇതിനു മുകളില്‍ തൂവി വറുത്തു മാറ്റി വെച്ചിരിക്കുന്ന സവാള ,അണ്ടിപരിപ്പ്,മുന്തിരി ഇവ ചേര്ക്കു ക .മല്ലിയിലയും പുതിനയിലയും വിതറിയിട്ട് നല്ലത് പോലെ അടച്ചു ചെറിയ തീയില്‍ 10 മിനിട്ട് ദം ചെയ്യുക... തീയ് അണച്ച് 5 മിനിറ്റ് അടച്ചു തന്നെ വെയ്ക്കുക..രുചികരമായ ചിക്കന്‍ ബിരിയാണി തയ്യാര്‍. ....;

ചിക്കന്‍ മസാല ഉണ്ടാക്കുമ്പോള്‍ ഗ്രേവി കൂടുതല്‍ വേണമെങ്കില്‍ മസാല കൂട്ടാം,.
ചിക്കന്‍ മസാലയുടെ ചാറു ഒരുപാട് ചോറില്‍ മിക്സ്‌ ചെയ്‌താല്‍ മസാലയുടെ ഒരു കുത്തല്‍ ‘’ ഉണ്ടാകും, എല്ലാവര്ക്കു മൊന്നും അത് ഇഷ്ടം ആകില്ല.അതുകൊണ്ട് കുറച്ചു മാറ്റി വയ്ക്കുന്നതാണ് നല്ലത്,വിളമ്പുമ്പോള്‍ വേണ്ടിയവര്ക്ക്ു കൊടുക്കാമല്ലോ.
ചോറ് ഉണ്ടാക്കി കഴിഞ്ഞു വേണമെങ്കില്‍ അതില്‍ കിടക്കുന്ന ഗ്രംബുവും കറുവ പട്ടയും ഒക്കെ എടുത്തു കളയാം ,

ബിരിയാണി സെറ്റ് ചെയ്യുമ്പോള്‍ ഇത്തിരി ഗരം മസാലയും ഇടയ്ക്കൊക്കെ ഇട്ടാല്‍ നല്ല മണവും രുചിയും കിട്ടും.സാഫ്രോണ്‍ അല്പം ചൂട് ആറിയ വെള്ളത്തില്‍ കലക്കിയത് ഒരു പിടി ചോറില്‍ മിക്സ്‌ ചെയ്തു ചേര്ക്കാം . ചുവന്ന ഫുഡ്‌ കളര്‍ രണ്ടു മൂന്നു തുള്ളികള്‍ 
കുറച്ചു ചോറില്‍ മിക്സ്‌ ചെയ്തു ബിരിയാണി സെറ്റ് ചെയ്യുമ്പോള്‍ വിതറിയിടുക, അപ്പോള്‍ കാണാന്‍ ഒരു ഭംഗി ആയിരിക്കും.